Monday, January 7, 2013

ഗൃഹാതുരം

അകന്നകന്നു പോകും
തോറും നാട്
ഏറുകൊണ്ട നിലക്ക ണ്ണാടി
പോലെ ചിതറും

ഒഴിവു വേളകളില്‍
സ്ഫടിക ചീളുകള്‍
ഇഴ ചേര്‍ക്കുമ്പോള്‍
നിലാവും സൂര്യനും
പരിചിത നിഴലുകളും
പെരുകി നിറയും

അകന്നകന്നു
പോകും തോറും
നാട്ടിലെ കരി കാളി
കട്ടുകല്ല് പിളര്‍ത്തി
എന്നെ പുലയാട്ടും

നാട്ടുവഴിയി ലും ,നീര്‍ച്ചാല്
മാഞ്ഞ ചതുപ്പിലും
വെയില്‍ നിറം മാറി
ചത്ത്‌ പൊങ്ങും


അകന്നകന്നു
പോകും തോറും
എവിടെനിന്ന് വന്ന്‍,
എങ്ങോട്ട് പോകുന്നെന്നു.....
സ ൗഹൄ ദങ്ങള്‍
മലക്കം മറിയും

ഒരു മരം കൊത്തിയായ്
എന്‍റെ പച്ച മാംസം
കൊത്തി,പ്രാണന്‍
തിരയുന്നവള്‍ മാത്രം
മടങ്ങി വരൂ എന്ന്
ചിലച്ചു കൊണ്ടിരിക്കും

No comments: