മുമ്പൊക്കെ ഓരോ ഗ്രാമത്തിലും
അന്തിയാകുമ്പോൾ
ഒരൊറ്റ വീട്
ചതഞ്ഞ ചിരിയുള്ള
വാതിൽ തുറക്കും
ചാണക കറുപ്പിൽ
തേഞ്ഞ തഴപ്പായിൽ
സമത്തം സമത്തമെന്ന്
മുദ്രാവാക്യം മുഴക്കി
ഒരു ഉടൽ മരം
ഇരുട്ടിൽ പൂത്തു നിൽക്കും
ഇന്നും കണ്ണടച്ചാൽ
വസനിക്കാം
ഇത്തരം
രാത്രി മരത്തിൻ
കരുത്തിലാണ്
പകലത്രയും
മറ്റുള്ള പെണ്‍ മരങ്ങൾ
വനമായ് നടിക്കുക
തീ പടർന്ന കാലത്തെ
അത്തരം വീടുകൾ
ആരാധനാലയങ്ങൾ
പാർട്ടി ആപ്പീസുകൾ
എന്നിങ്ങനെ
മതം മാറി
ഉടൽ മരത്തിൻ
ഓർമ്മ
മണമായ് ബാക്കി
വർത്തമാന ഗ്രാമങ്ങൾ
പെറ്റു കൂട്ടും
പകലിരവുകളിൽ
പെണ്‍ മരങ്ങൾ നോക്കി നോക്കി
ഞങ്ങൾ നയിക്കുന്നു
കൊടും വനം വേട്ട
1 comment:
വായിച്ചു. കൊടുംവനം. പേടിയാവുന്നു.
Post a Comment