Monday, January 28, 2013

മാഷേ ....
വിളഞ്ഞ ഞാവലിന്‍
രുചി നീട്ടിതന്ന് ,
കാടുമൂടിയ
ചുടലയില്‍,കളിയില്‍
ഒറ്റയ്ക്കാക്കി
ഓടി  മറഞ്ഞതിനു
അവന്‍ പകരം വീട്ടും
ആഴക്കയത്തിലേക്ക്
ഉന്തിയിട്ടു ആര്‍ത്തു
വിളിച്ചാലും 
ഒടുക്കം
കൈക്കരുത്ത് നീട്ടി...... ,

നഗരം ചുറ്റിക്കും
ചുട്ടുപൊള്ളും തൊടിയില്‍
പാളവണ്ടിയില്‍ ,.....

ഉത്സവതിരക്കിന്‍
ഉടല്‍ചുരുക്കത്തില്‍
ഒരു പൊതി കപ്പലണ്ടിയുടെ
സമൃദ്ധി യായി  വരും.

കര്‍ക്കിടകം
ഈറന്‍ വീര്‍ക്കും
പീടികത്തിണ്ണയില്‍
തര്‍ക്കിച്ചു
 പുറംതിരിക്കിലും
അവസാന ബീഡിപ്പുക
പങ്കിടും

കത്തുന്ന ഉച്ചകളില്‍
മാഞ്ഞ അരയാലിന്‍
ഓര്‍മ കൊണ്ട് ചൂടല്‍
മഴത്തണുപ്പില്‍
പിന്നിലൂടെത്തും
കരിമ്പടച്ചൂട്‌ 

അതുകൊണ്ടാണ് മാഷേ
എനിക്കു ചേരാത്ത
കൂട്ടെന്നു
നിങ്ങള്‍ പറഞ്ഞിട്ടിട്ടും
ഈ തലതെറിച്ച
കവിതയെ .....

No comments: