Thursday, February 21, 2013


നിറങ്ങള്‍ കോരിയൊഴിച്ച
സ്നേഹമെന്നു പേരെഴുതിയ
വണ്ടി വരുന്നത്
കാത്തു നിന്നു ,,
വന്നത്
പ്രണയമെന്നു പേരിട്ട
നരച്ച വണ്ടി .

ആട്ടവും പാട്ടുമില്ലാത്ത
വണ്ടിയില്‍,കളി
ചതുരംഗം

വെട്ടിയും ഒഴിഞ്ഞും
ഇടയ്ക്കിടെ സ്വയം
മറച്ചും. ...
എട്ടുനീക്കങ്ങള്‍
ബാക്കിയായപ്പോള്‍
അടിയറവിന്‍
നിഴലടക്കം
തട്ടിത്തൂവി
ഒരു വളവില്‍
ചാടിയിറങ്ങി

എപ്പഴും രാവില്‍
മദ്യത്തിന്‍ ചുരം കേറി
ഒപ്പം കളിച്ചവളെ
പുലഭ്യത്തിന്‍
മാലയിടും

ഇനി ,അവളുടെ
ഓര്‍മ്മയും കത്തിച്ചു
നടന്നു പോകണം
മുമ്പില്‍ ഒരു വണ്ടിയും വരാ -
പെരുവഴി

No comments: