കവിയുടെ കല്ലറ
.................................
കല്ലറക്കുള്ളില്‍
നിദ്രയുടെ മരങ്ങളോട്
പരേതന് ചോദിച്ചു
നിലാവിലേക്കു
തല ഉയര്‍ത്താനാകാതെ
എത്ര നാള് ?
അവര്‍
മറുപടി പറഞ്ഞില്ല
ഇരുട്ടു പുളച്ച
വേരുകള്‍ വിറപ്പിച്ചു
ചിരിക്കുക മാത്രം
ചെയ്തു
ഒലിച്ചിറങ്ങിയ
ദേഹം മറന്ന് പരേതന്
എഴുന്നേറ്റിരുന്നു
കാലത്തിന്
അടയാളങ്ങള്‍ നഷ്ടപ്പെട്ട
കല്ലറയിലെ ഇരുട്ടിലേക്ക്
മറ്റൊരു മഞ്ചം
വരവായി
മഞ്ചത്തിന്
മേല്പാളിയില്
ചടങ്ങിനായി വീണ
കണ്ണീരും പനിനീരും
കറുത്ത
അടയാളങ്ങളായി
വിരുന്നുകാരനോട്
കൈകോര്‍ത്ത് ,
കാറ്റ് ,മഴ ,വെട്ടം,
നക്ഷത്രങ്ങള്‍ ...
അടങ്ങാത്ത വിശേഷങ്ങളുടെ
അന്വേഷണങ്ങളായി
താനൊരു
ദൈവരഹിതമായ
ഇടത്തെ
രക്തസാക്ഷിയന്നും
ഈ പറയുന്നവ
പരിചിതമല്ലന്നും ....
ആഗതന് കൈ കുടഞ്ഞു
"ഒരു സ്ഫടിക ചീളിനിരുപുറം
കവിത വേര്‍പ്പ് നനഞ്ഞു നനഞ്ഞു
കരികൊണ്ടെഴുതി കളിച്ചവന് "
എന്ന നരക ഗാനം പാടി
നിദ്രയുടെമരങ്ങള്
പക്ഷിയില്ലാ ചില്ല കുലുക്കി
ചിരിക്കാന്‍ തുടങ്ങി
നിറമില്ലാത്ത പൂക്കള്‍
ഉതിര്‍ന്നു
പാറി
.................................
കല്ലറക്കുള്ളില്‍
നിദ്രയുടെ മരങ്ങളോട്
പരേതന് ചോദിച്ചു
നിലാവിലേക്കു
തല ഉയര്‍ത്താനാകാതെ
എത്ര നാള് ?
അവര്‍
മറുപടി പറഞ്ഞില്ല
ഇരുട്ടു പുളച്ച
വേരുകള്‍ വിറപ്പിച്ചു
ചിരിക്കുക മാത്രം
ചെയ്തു
ഒലിച്ചിറങ്ങിയ
ദേഹം മറന്ന് പരേതന്
എഴുന്നേറ്റിരുന്നു
കാലത്തിന്
അടയാളങ്ങള്‍ നഷ്ടപ്പെട്ട
കല്ലറയിലെ ഇരുട്ടിലേക്ക്
മറ്റൊരു മഞ്ചം
വരവായി
മഞ്ചത്തിന്
മേല്പാളിയില്
ചടങ്ങിനായി വീണ
കണ്ണീരും പനിനീരും
കറുത്ത
അടയാളങ്ങളായി
വിരുന്നുകാരനോട്
കൈകോര്‍ത്ത് ,
കാറ്റ് ,മഴ ,വെട്ടം,
നക്ഷത്രങ്ങള്‍ ...
അടങ്ങാത്ത വിശേഷങ്ങളുടെ
അന്വേഷണങ്ങളായി
താനൊരു
ദൈവരഹിതമായ
ഇടത്തെ
രക്തസാക്ഷിയന്നും
ഈ പറയുന്നവ
പരിചിതമല്ലന്നും ....
ആഗതന് കൈ കുടഞ്ഞു
"ഒരു സ്ഫടിക ചീളിനിരുപുറം
കവിത വേര്‍പ്പ് നനഞ്ഞു നനഞ്ഞു
കരികൊണ്ടെഴുതി കളിച്ചവന് "
എന്ന നരക ഗാനം പാടി
നിദ്രയുടെമരങ്ങള്
പക്ഷിയില്ലാ ചില്ല കുലുക്കി
ചിരിക്കാന്‍ തുടങ്ങി
നിറമില്ലാത്ത പൂക്കള്‍
ഉതിര്‍ന്നു
പാറി
No comments:
Post a Comment